എല്ലാ റോഡുകൾക്കും വേണം വികസനം

എല്ലാ റോഡുകൾക്കും വേണം വികസനം
Nov 10, 2023 06:18 AM | By PointViews Editr

 കൊട്ടിയൂര്‍: മലയോര മേഖലയിലെ റോഡുകളുടെ വികസനവും വൈശാഖോത്സവകാലത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ആവശ്യമാണ്. കഴിഞ്ഞ ഉത്സവകാലത്ത് വാഹനങ്ങളുടെ അതിപ്രസരവും ഗതാഗതക്കുരിക്കിന് കാരണമായി. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള ഭക്തര്‍ ചെറുതും വലുതുമായ വാഹനങ്ങളില്‍ കൊട്ടിയൂരിലേക്ക് ഒഴുകിയെത്തി. കൊട്ടിയൂരിലേക്ക് എത്താന്‍ പ്രധാനമായി ആശ്രയിക്കുന്നത് മലയോര ഹൈവേ തന്നെയാണ്. മലയോര ഹൈവേ കടന്നു പോകുന്ന പ്രധാന ടൗണുകളില്‍ ഒമ്പതും, പത്തും മീറ്റര്‍ വരെ റോഡിന് വീതിയുണ്ടെങ്കിലും റോഡിന്റെ ശരാശരി വീതി 5.5 മീറ്റര്‍ മാത്രമാണ്. പാല്‍ചുരം- ബോയ്‌സ് ടൗണ്‍ ചുരം റോഡിനും 5.5 മീറ്ററാണ് ശരാശരി വീതി. എന്നാല്‍ എല്ലായിടത്തും അത്ര വീതി തന്നെയില്ല. പ്രകൃതി ദുരന്തത്തില്‍ റോഡിന്റെ വീതി കുറഞ്ഞു. മലയോര ഹൈവേയുടെ വീതിക്കുറവ് മൂലം ഇരു ദിശയില്‍ നിന്ന് ഒരേ സമയം രണ്ട് വാഹനങ്ങള്‍ വന്നാല്‍ ഓവര്‍ടേക്ക് ചെയ്ത് പോകാന്‍ പറ്റില്ല. മാനന്തവാടി - മട്ടന്നൂര്‍ നാല് വരി പാത യാഥാര്‍ത്ഥ്യമായ ഈ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നത്. എന്നാല്‍ പാല്‍ചുരത്ത് നിന്ന് ബോയ്‌സ് ടൗണ്‍ വരെ രണ്ട് വരി മാത്രമാണ് ഉളളത്. പാല്‍ചുരത്ത് നിന്ന് വയനാട്ടിലേക്ക് ബദല്‍ പാത നിര്‍മ്മിക്കുന്നതിന്റെ സാധ്യത തേടി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കെ.ആര്‍.എഫ്. ബി. ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയും ചെയ്തു. ഉത്സവകാലത്ത് മലയോര ഹൈവേയില്‍ ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോള്‍ കുരുക്ക് അഴിക്കാനായി വാഹനങ്ങള്‍ സമാന്തര പാതയിലേക്ക് തിരിച്ച് വിടുകയാണ് പതിവ്. കഴിഞ്ഞ ഉത്സവകാലത്ത് സമാന്തരപാതയും നിറഞ്ഞ് കവിഞ്ഞു. മലയോര ഹൈവേയും സമാന്തര റോഡും തമ്മില്‍ ബന്ധിപ്പിക്കുന്ന നീണ്ടുനോക്കി പാലത്തിന്റെ നിര്‍മ്മാണം നടന്നുവരികയാണ്. അപ്രോച്ച് റോഡിനായി സ്ഥലം ഏറ്റെടുക്കുന്ന നടപടികളും പുരോഗമിക്കുന്നു. ഇത് ഉത്സവകാലത്തിന് മുമ്പ് പൂര്‍ത്തിയാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. വയനാട് റോഡും പേരാവൂര്‍ റോഡും സന്ധിക്കുന്നത് കൊട്ടിയൂരിലാണ്. വൈശാഖോത്സവകാലത്ത് ഏറ്റവും തിരക്ക് അനുഭവപ്പെടുന്നതും കൊട്ടിയൂര്‍ പഞ്ചായത്തിലാണ്. മലയോര ഹൈവേയുടെ ഇരുവശങ്ങളിലുമുളള റോഡുകള്‍ ബന്ധിപ്പിച്ചാല്‍ വലിയ രീതിയിലുളള കുരുക്ക്് ഒഴിവാക്കാന്‍ സാധിക്കും. മാത്തുത്തോട് - മന്ദംചേരി റോഡ് ഗതാഗതയോഗ്യമാക്കിയാല്‍ മന്ദംചേരി - പന്നിയാംമല പാലം വഴി വെറ്റിലക്കൊല്ലി, ഒറ്റപ്ലാവ്, പൊയ്യമല, ഇല്ലിമുക്ക്, കണിച്ചാര്‍, അണുങ്ങോട്, മടപ്പുരച്ചാല്‍ വഴി മലയോര ഹൈവേയില്‍ പ്രവേശിക്കാം. അവിടെ നിന്ന് എടത്തൊട്ടിയിലെത്തി പേരാവൂര്‍- ഇരിട്ടി റോഡിലെത്താം. ഇതു വഴി നിലവില്‍ റോഡ് ഉണ്ട്. കൊട്ടിയൂര്‍ പഞ്ചായത്തിലെ മലയോര ഹൈവേയില്‍ പാല്‍ചുരം മുതല്‍ ചുങ്കക്കുന്ന് വരെ 15 ഓളം റോഡുകള്‍ തെക്ക് ഭാഗത്തേക്ക് ഉണ്ട്. ഇവ ബന്ധിപ്പിച്ചാല്‍ പാല്‍ചുരം മുതല്‍ കൊളക്കാട് വരെ സമാന്തര പാതയായി ഉപയോഗിക്കാം. പാല്‍ചുരം- മേമലറോഡ്, അമ്പായത്തോട് - പനച്ചിമേമ്മല റോഡ്, അമ്പായത്തോട് - തീപ്പൊരിക്കുന്ന് റോഡ്, കണ്ടപ്പുനം- നെല്ലിയോടി റോഡ്, നീണ്ടുനോക്കി- ചപ്പമല റോഡ്, ചപ്പമല - പൊട്ടന്‍തോട് റോഡ്, പൊട്ടന്‍തോട് - വെളളൂന്നി - പൂവ്വത്തിന്‍ചോല - മലയാംപടി- കൊളക്കാട് വഴി നെടുംപൊയിലില്‍ എത്താം.  

All roads need development

Related Stories
ലാവലിനിൽ ഗദ്ദാഫിക്കും ഉണ്ടെടാ പിടി... പിന്നല്ലേ....

Sep 13, 2024 12:11 PM

ലാവലിനിൽ ഗദ്ദാഫിക്കും ഉണ്ടെടാ പിടി... പിന്നല്ലേ....

ലാവലിൻ കേസ് ,തലമുറകൾ പലത് കടന്ന് ചരിത്രത്തിൽ ഇടം പിടിക്കുന്ന...

Read More >>
സെപ്റ്റംബർ 11: ഭീകരാക്രമണത്തിൻ്റെ ഓർമദിനം. അക്രമത്തെയും ഭീകരതയേയും തള്ളിപ്പറയാം....

Sep 11, 2024 10:50 PM

സെപ്റ്റംബർ 11: ഭീകരാക്രമണത്തിൻ്റെ ഓർമദിനം. അക്രമത്തെയും ഭീകരതയേയും തള്ളിപ്പറയാം....

സെപ്റ്റംബർ 11: ഭീകരാക്രമണത്തിൻ്റെ ഓർമദിനം.അക്രമത്തെയും ഭീകരതയേയും...

Read More >>
നരഭോജി ചെന്നായക്കൂട്ടം ഉത്തർപ്രദേശിൻ്റെ ഉറക്കം കെടുത്തുന്നു. ഇവിടെയും വേണം ജാഗ്രതൈ!

Aug 30, 2024 01:06 PM

നരഭോജി ചെന്നായക്കൂട്ടം ഉത്തർപ്രദേശിൻ്റെ ഉറക്കം കെടുത്തുന്നു. ഇവിടെയും വേണം ജാഗ്രതൈ!

ഇവിടെയും വേണം ജാഗ്രതൈ! ,നരഭോജി ചെന്നായക്കൂട്ടം,ഉറക്കം കെടുത്തുന്നു.,നാളെ കേരളത്തിലും സംഭവിക്കാവുന്ന ഒരു ഭീകരതയുടെ...

Read More >>
സർക്കാർ ആശുപത്രി മഹാത്മ്യം ; ഒരിടത്ത് 120 ഡെലിവറി എടുക്കാൻ  ആറ് ഗൈനക്കോളജിസ്റ്റ്  മറ്റൊരിടത്ത് 45   ഡെലിവറി എടുക്കാൻ ഒരു ഗൈനക്കോളജിസ്റ്റ്

May 2, 2023 10:51 AM

സർക്കാർ ആശുപത്രി മഹാത്മ്യം ; ഒരിടത്ത് 120 ഡെലിവറി എടുക്കാൻ ആറ് ഗൈനക്കോളജിസ്റ്റ് മറ്റൊരിടത്ത് 45 ഡെലിവറി എടുക്കാൻ ഒരു ഗൈനക്കോളജിസ്റ്റ്

താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം, ആകെയുള്ളത് ഒരേയൊരു ഡോക്ടർ,ആഴ്ച്ചയിലെ ഏഴു ദിവസവും ജോലി,കോവിഡ് കാലത്തെ ഒരു വർഷം ആയിരം പ്രസവങ്ങളാണ്...

Read More >>
ജനപ്രതിനിധികൾക്ക് പുല്ല് വില , ബഫർ സോൺ വനം വകുപ്പിലെ ക്ലർക്ക് നിശ്ചയിക്കും

May 2, 2023 10:26 AM

ജനപ്രതിനിധികൾക്ക് പുല്ല് വില , ബഫർ സോൺ വനം വകുപ്പിലെ ക്ലർക്ക് നിശ്ചയിക്കും

തീരുമാനം ഏകപക്ഷീയമായി അട്ടിമറിച്ചു,ബഫർ നിശ്ചയിച്ച് വനം വകുപ്പ് തയ്യാറാക്കി റിപ്പോർട്ട് പുറത്ത്,വകുപ്പ് നടത്തിയ തിരിമറി പുറത്ത്,ആകാശദൂരത്തിൽ...

Read More >>
തുറന്ന ക്വാറികളും ക്രഷറുകളും അടപ്പിച്ച് സംഘടനകൾ

Apr 28, 2023 11:17 PM

തുറന്ന ക്വാറികളും ക്രഷറുകളും അടപ്പിച്ച് സംഘടനകൾ

അനിശ്ചിതകാല സമരം പിൻവലിച്ച് ക്വാറികളും ക്രഷറുകളും,ഏപ്രിൽ 3 മുതൽ നടപ്പിലാക്കിയ വർധി,വർദ്ധിച്ച വിലക്കാണ് വില്പന എന്ന് കണ്ടതോടെയാണ്...

Read More >>
Top Stories